ആറാം ക്ലാസുകാരൻ ക്യാമറയും എഡിറ്റിഗും നിർവഹിച്ച ക്രിസ്തീയ ഭക്തി ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമാകുന്നു

ആറാം ക്ലാസ് വിദ്യാർത്ഥിയായ മനാസ്സെ ഈസ അസ്സീസി ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന “ഈശോയെ കരയരുതെ” എന്ന ക്രിസ്തീയ ഭക്തി ഗാനത്തിന്റെ ദൃശ്യാവിഷകരം ശ്രദ്ധേയമാകുന്നു.

മനാസ്സെ ഈസ അസ്സീസിയുടെ സഹോദരിയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഇസ മരിയയാണ് ഈ സംഗീതശില്പത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രശസ്ത സിനിമ പിന്നണി ഗായിക അനുശ്രീയാണ് ഗാനം ആലപിച്ചത്.

“ഈശോയെ കരയരുതേ” യുടെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ച മനാസ്സെ കരാഞ്ചിറ സെൻ്റ്.ജോർജ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

എടത്തിരുത്തി സെൻ്റ് ആൻസ് സ്കൂളിൽ ഒൻപതിൽ പഠിക്കുന്ന ഇസ മരിയ അസ്സീസിയാണ് പ്രധാന വേഷത്തിൽ ഈശോയെ കരയരുതേയിൽ ദൃശ്യചാരുത പകർന്നത്. 1998 ൽ ഇവരുടെ പിതാവ് ഫ്രാൻസിസ് അസ്സീസി ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത്.

മാർ റാഫേൽ തട്ടിൽ ആണ് “ഈശോയെ കരയരുതേ” പ്രകാശനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News