കൊല്ലത്ത് നാളെ മുതല്‍ ഗതാഗതനിയന്ത്രണം; ഒറ്റയക്ക നമ്പര്‍ സ്വകാര്യവാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍

കൊല്ലം: കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾക്ക് കർഷന നിയന്ത്രണം. രജിസ്ട്രേഷൻ നമ്പർഒറ്റയക്കത്തിൽ അവസാനിക്കുന്നവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ റോഡിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളൂ.
എന്നാൽ അവശ്യ സർവ്വീസ് രംഗത്തെ വാഹനങൾക്ക് നിയന്ത്രണം ബാധകമല്ല. സർക്കാർ ഉദ്യോഗസ്ഥരുടേയും

ആറു മണി മുതലാണ് നിയന്ത്രണങ്ങൾ. കരുന്നാഗപ്പള്ളി,കൊട്ടാരക്കര നഗരസഭകൾ ഉൾപ്പടെ ജില്ലയിലെ 51 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇതിൽ 31 എണ്ണം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാണ്.

കൂടാതെ കൊല്ലം നഗരസഭയിലെ ആറും പുനലൂരിലെ പതിനഞ്ചു ഡിവിഷനുകളിലും നിയന്ത്രണങ്ങളുണ്ട്. അടുത്ത രണ്ടാഴ്ചയിൽ രോഗ വ്യാപനം കൂടാനുള്ള ഉയർന്ന സാധ്യത മുന്നിൽകണ്ടാണ് സ്വകാര്യ വാഹനങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾനാസർ പറഞ്ഞു.

മറ്റേത് ജില്ലയിലെകാളും വാഹനതിരക്ക് കൊല്ലത്ത് കൂടുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലുൾപ്പെടെയുള്ള അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവരുടേയും സ്വകാര്യ വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

ജില്ലാ അതിർത്തികളിലൂടെ മറ്റു ജില്ലകളിലേക്ക് കടന്നുപോകുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. അതേ സമയം ഫിഷറിസ് ഡി.ഡി ഓഫീസിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പടെ 18 ജീവനക്കാർ നിരീക്ഷണത്തിൽ പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here