കോങ്ങാട് കുട്ടിശങ്കരന്‍ ചരിഞ്ഞു

പാലക്കാട്: ഉത്സവ പറമ്പുകളില്‍ നിറസാന്നിധ്യമായിരുന്ന ആന കോങ്ങാട് കുട്ടിശങ്കരന്‍ ചരിഞ്ഞു. പാദരോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെ തളര്‍ന്ന് വീണ ആന പകല്‍ പതിനൊന്നരയോടെയാണ് ചെരിഞ്ഞത്. 58 വയസ്സ് പ്രായമുണ്ട്. കോങ്ങാട് തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലെ ദേവസ്വം ആനയാണ്.

ആഢ്യന്‍ തമ്പുരാന്‍, ഇഭകുല ചക്രവര്‍ത്തി, ഗജരാജന്‍ എന്നീ പട്ടങ്ങള്‍ നേടിയിട്ടുണ്ട്. കേരളത്തിലെ നാട്ടാനകളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച ആനയായിരുന്നു കോങ്ങാട് കുട്ടിശങ്കരന്‍.

തൃശൂര്‍ പൂരം, നെന്മാറ വേല, പുതുശേരി വെടി, മണ്ണാര്‍ക്കാട് പൂരമുള്‍പ്പെടെയുള്ള ഉത്സവങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. അവസാനമായി മണ്ണാര്‍ക്കാട് പൂരത്തിലാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News