ജിനില്‍ എത്തിയത് ദൈവദൂതനെ പോലെ, നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലേക്ക് കുതിച്ചു; ആ നിമിഷങ്ങളെക്കുറിച്ച് പാമ്പു കടിയേറ്റ കുഞ്ഞിന്റെ പിതാവ് പറയുന്നു #WatchVideo

തിരുവനന്തപുരം: കാസര്‍ഗോഡ് ക്വാറന്റൈനില്‍ കഴിയവെ പാമ്പുകടിയേറ്റ കുട്ടിയെ രക്ഷിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജിനില്‍ മാത്യുവിനെക്കുറിച്ച്, കുഞ്ഞിന്റെ പിതാവ് ജീവന്‍ പറയുന്ന വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ആരും സഹായിക്കാന്‍ എത്തില്ലെന്ന് തോന്നിയപ്പോഴും ദൈവദൂതനെ പോലെയാണ് ജിനില്‍ തങ്ങളുടെ വീട്ടിലെത്തി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചതെന്ന് ജീവന്‍ പറയുന്നു.

ജീവന്റെ വാക്കുകള്‍:

കാസര്‍ഗോഡ് കാട് പാണത്തൂര്‍ വട്ടക്കയത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ ജിനില്‍ മാത്യുവാണ് ആളുകള്‍ മടിച്ചുനിന്ന നിമിഷത്തില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ എത്തിയത്. ജിനിലിന്റെ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാന്‍ വകയുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന ജിനിലിന് പൂര്‍ണ ആരോഗ്യത്തോടെ നാടിന്റെ ഹൃദയമിടിപ്പായി മാറാന്‍ സാധിക്കും. മലയാളികളൊന്നാകെ സഖാവ് ജിനിലിന്റെ കൂടെയുണ്ടെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News