കോട്ടയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് ബിജെപി കൗണ്‍സിലര്‍; ചെയ്യുന്നത് നാടിനോടുള്ള ദ്രോഹം; കൊവിഡ് ബാധിതന്റെ സംസ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകള്‍.

ബിജെപി കൗണ്‍സിലര്‍ ഹരികുമാറാണ് പ്രദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത്.

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്റെ സംസ്‌കാരമാണ് ഹരികുമാറിന്റെ നേതൃത്വത്തിലുള്ളവര്‍ തടഞ്ഞത്. കോട്ടയം മുട്ടമ്പലം ശ്മാശനത്തിന്റെ കവാടം ഇവര്‍ കെട്ടിയടച്ചു.

ബിജെപി ചെയ്യുന്നത് നാടിനോടുള്ള ദ്രോഹമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വളരെ സുരക്ഷിതമായി മാത്രമേ സംസ്‌കാരം നടത്തുവെന്ന് കോട്ടയം ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ച നടത്തി ജനങ്ങളോട് കാര്യ പറഞ്ഞ് മനസിലാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News