കാന്‍സറിനുമുന്നിലും മായാത്ത പുഞ്ചിരിയുമായി അവള്‍ യാത്രയായി; വിദ്യാഭ്യസ കാലഘട്ടത്തിലെ ശാന്തിയുടെ ഉശിരന്‍ മുദ്രാവാക്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിദ്യാർത്ഥികളുടെ അവകാശകൾ പോരാട്ടങളിലൂടെ നേടിയെടുക്കാൻ നേതൃത്വം നൽകി കലാലയങളിൽ തൂവെള്ള കൊടി പാറിച്ച ശാന്തി ഒടുവിൽ ക്യാൻസറിനോട് പൊരുതി തോറ്റു.

കൊല്ലം വനിതാ ഐറ്റി ഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ, എസ്.എഫ്.ഐ എല്ലാ സീറ്റുകളും തൂത്തുവാരി വിജയം ആഘോഷിച്ച് നടത്തിയ ആഹ്ലാദ പ്രകടനത്തിന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു നൽകിയ ശാന്തി രാജിന്റെ വീഡിയൊ ഇന്നും വൈറലാണ്.

ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയംഗമായ കടവൂർ കുമ്പളത്ത് വീട്ടിൽ കരുണ സദനത്തിൽ ശാന്തി രാജ് (21) എസ്.എഫ്.ഐ.മുൻ കൊല്ലം ഏരിയ കമ്മിറ്റി അംഗം, മാതൃകം ജില്ലാ കമ്മിറ്റി അംഗം , രാമൻകുളങ്ങര വനിതാ ഐ.ടി.ഐ മുൻ ആർട്സ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛൻ: രാജ് മോഹൻ പിള്ള, അമ്മ:അനില, സഹോദരൻ:ശ്യാംരാജ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8.30 നു കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രാവിലെ 8.30 ന് വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News