‘മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ഇയാള്‍ എത്രത്തോളം മനുഷ്യത്വവിരുദ്ധന്‍’; നാളെ ആര്‍ക്കും വരാം, രോഗം; മാസ്‌ക് പോലും ശരിയായി ധരിക്കാതെ ആരോഗ്യപ്രവര്‍ത്തകരോട് ബിജെപി കൗണ്‍സിലറുടെ ആക്രോശവും

തിരുവനന്തപുരം: മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന് സമീപത്ത് നാട്ടുകാരെ സംഘടിപ്പിച്ചത്.

ഇയാളുടെ വാക്കു കേട്ട് സമരത്തിനിറങ്ങിയ നാട്ടുകാരെ ബോധവത്കരിക്കാന്‍ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനോടും ഇയാള്‍ അപമര്യാദയായി പെരുമാറി. മൃതദേഹം തന്റെ വീട്ടില്‍ കൊണ്ടുപോടോ എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ആക്രോശം. അതും മാസ്‌ക് പോലും ശരിയായ വിധത്തില്‍ ധരിക്കാതെ. ഉദ്യോഗസ്ഥരോടും നാട്ടുകാരോടും സംസാരിക്കുമ്പോള്‍ താടിയ്ക്ക് കീഴിലാണ് ഇയാളുടെ മാസ്‌ക്.

മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന ബിജെപി കൗണ്‍സിലര്‍ എത്രത്തോളം മനുഷ്യത്വവിരുദ്ധനാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. കോട്ടയം മുന്‍സിപ്പാലിറ്റി 19-ാം വാര്‍ഡിലെ മെമ്പറാണ് ഹരികുമാര്‍.

മൃതദേഹം കത്തിച്ചാല്‍ സമീപവാസികള്‍ക്ക് പകരുമോ എന്നു ഡോ.മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്ന വീഡിയോ ചുവടെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here