കടയ്ക്കല്‍ ടൗണിന് സമീപം ജനവാസ മേഖലയില്‍ കരടിയിറങ്ങി

കൊവിഡ് ആശങ്കകള്‍ക്കിടെ കടയ്ക്കല്‍ ടൗണിന് സമീപം ജനവാസ മേഖലയില്‍ കരടിയിറങ്ങിയത് പരിഭ്രാന്തി പരത്തി. ആനപ്പാറ കാട്ടുകുളങ്ങരയിലാണ് കരടിയെ കണ്ടത്.

കടക്കല്‍ കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ വെച്ച് നാട്ടുകാരില്‍ ചിലരാണ് കരടിയെ കണ്ടത്. പഞ്ചായത്തംഗം അനീഷ് അറിയിച്ചതനുസരിച്ച് പോലീസും,അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി സുരക്ഷ ഒരുക്കി.

വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി. ക്ഷേത്രത്തിന് പിന്നിലായി അഞ്ചേക്കറോളം കാടുപിടിച്ച് പാറക്കെട്ടുകള്‍ നിറഞ്ഞ്കിടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ
തിരച്ചില്‍ തുടങ്ങി.

ഇതിനിടെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കരടിപുറത്ത് ചാടി സമീപത്തെ പുരയിടങ്ങള്‍വഴി ജനവാസ മേഖലയിലൂടെ ഓടി. നാട്ടുകാരും അധികൃതരും പിന്നാലെയും. കരടിവീണ്ടും കുറ്റിക്കാട്ടില്‍ ഒളിച്ചു.

കണ്ടെയിന്‍മെന്റ് സോണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടുകാര്‍ കൂട്ടംകൂടിയതും ആശങ്ക സൃഷ്ടിച്ചു.വിവരമറിഞ്ഞ് വാഹനങ്ങളില്‍ നൂറ്കണക്കിന് പേരാണ് കാട്ടുകുളങ്ങരയെത്തിയത്.

കടയ്ക്കല്‍ ചന്തമുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേ ഈ പ്രദേശത്തേയ്ക്കുള്ളൂ. കരടിയെ കുടുക്കുന്നതിനായി വനം വകുപ്പ് അധികൃകൃതര്‍ ക്ഷേത്രത്തിന് സമീപം കൂട് സ്ഥാപിച്ചിരിക്കുകയാണ്.

സി പി ഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ ജില്ലാ കമ്മിറ്റിയംഗം എസ്.വിക്രമന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.വനംവകുപ്പ് അധികൃതരും കടയ്ക്കല്‍ സി ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News