”ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്, അങ്ങനായാല് ഞമ്മക്കൊരു കൊയപ്പോല്യ”; വൈറലായി മുഹമ്മദ് ഫായിസിന്റെ പൂവ് നിര്‍മ്മാണം

കഴിഞ്ഞദിവസമാണ് ഒരു ചെറിയ കുട്ടി പേപ്പര്‍ കൊണ്ട് പൂവ് നിര്‍മിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ജീവിതത്തില്‍ തോറ്റ് പോകുമെന്ന് ഭയക്കുന്നവര്‍ക്കുള്ള മികച്ച മോട്ടിവേഷനാണ് മുഹമ്മദ് ഫായിസ് എന്ന പയ്യന്‍സിന്റെ വീഡിയോയെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

വീഡിയോ പറയുന്നത് ഇങ്ങനെ: ”ഹായ് ഫ്രണ്ട്‌സ്. ഇന്ന് ഞമ്മ ഇണ്ടാക്കാന്‍ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക്മാണെങ്കി പെന്‍സില്ട്ക്കാം. ഞാന്‍ പെന്‍സില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ…”

അങ്ങനെ പോകുന്ന പൂവ് നിര്‍മ്മാണം.. പക്ഷെ, പൂവ് ശരിയായില്ല.

”ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇന്റത് റെഡ്യായീല, ഇന്റത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയപ്പോല്യ”-ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്.

മലപ്പുറം ജില്ലയിലെ കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയാണ് നാലം ക്ലാസുകാരനായ മുഹമ്മദ് ഫായിസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here