കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു; സംസ്‌കാരം വൈകിയത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് ബിജെപി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട്

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയുടെ സംസ്‌കാരം മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ നടത്തി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കാരിച്ചത്.

സ്ഥലത്തെ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാര്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ച് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സംസ്‌കാരം വൈകിയത്.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ണ്ണായക നീക്കം. രാത്രി തന്നെ സംസ്‌കാരം നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കുകയായിരുന്നു.

വന്‍ പൊലീസ് സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. എ.ആര്‍ ക്യാമ്പില്‍ നിന്നടക്കം മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും അതിവേഗം ആംബുലന്‍സില്‍ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചു. കെകെ റോഡ് മുതല്‍ ശ്മശാനം വരെയുള്ള ഭാഗത്ത് മതില്‍ തീര്‍ത്തു പൊലീസ് സംഘം നിന്നു. 10.57ന് ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ 11.16ന് സമാപിച്ചു.

ഇന്ന രാവിലെ മൃതദേഹം മുട്ടമ്പലം വൈദ്യൂതി ശ്മശാനത്തില്‍ എത്തിച്ചതോടെ ഹരികുമാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. മൃതദേഹം കത്തിക്കുമ്പോള്‍ ഉയരുന്ന പുകയില്‍ നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ഹരികുമാര്‍ നാട്ടുകാരെ സംഘടിപ്പിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് മരിച്ചത്. കൊവിഡാണെന്ന് മരണ ശേഷമാണ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here