”ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു..” മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: നമ്മള്‍ ഇന്നൊരു യുദ്ധ മുഖത്താണ്. കോവിഡ്-19 എന്ന മഹാമാരിക്കെതിരായ യുദ്ധം. മാനവരാശിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തില്‍ നമ്മള്‍ ഓരോരുത്തരും ആണ് പടയാളികള്‍. നമ്മള്‍ വരുത്തുന്ന ഒരു ചെറിയ വീഴ്ച പോലും ഈ സമൂഹത്തിന്റെ ഒന്നടങ്കമുള്ള പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാകാം.

ഞാന്‍ രോഗ വ്യാപനത്തിന് കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കും എന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്. ഓര്‍ക്കുക ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കു വേണ്ടി കൂടിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like