സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ എം ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐഎ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി​യി​ലെ എ​ന്‍.​ഐ.​എ ഓ​ഫി​സി​ലേ​ക്ക്​ നോ​ട്ടീ​സ്​ ന​ല്‍​കി വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ശിവശങ്കർ പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. നിലവില്‍ ശിവശങ്കര്‍ സഞ്ചരിക്കുന്ന വാഹനം ആലപ്പു‍ഴ ജില്ലയിലേക്ക് കടന്നു.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ന്‍​ഐഎയു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ കൊ​ച്ചി​യി​ല്‍ എ​ത്തിയിട്ടുണ്ട്. 50 ല​ധി​കം ചോ​ദ്യ​ങ്ങ​ളാണ് ചോദ്യം ചെയ്യാനായി ത​യ്യാ​റാ​ക്കിയിരിക്കുന്നത്​.

​​വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് വച്ച് അ​ഞ്ചു​മ​ണി​ക്കൂ​റി​ലേ​റെ ശിവശങ്കറിനെ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. ക​സ്​​റ്റം​സി​ന്​ ന​ല്‍​കി​യ മൊ​ഴി​യാ​ണ്​ ശി​വ​ശ​ങ്ക​ര്‍ അ​ന്ന്​ ആ​വ​ര്‍​ത്തി​ച്ച​ത്. മൊ​ഴി പൂ​ര്‍​ണ​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ ചോ​ദ്യം​ചെ​യ്യ​ലി​ന്​ നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News