സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെ തുടർന്ന് നടി ജീവനൊടുക്കാന്‍ ശ്രമിച്ചു. തമിഴ് നടി വിജയ ലക്ഷ്മിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനൊടുക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാ ശ്രമം. വിജയലക്ഷ്മിയെ ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നാം തമിഴർ പാർട്ടി നേതാവ് സീമാൻ, പാണങ്കാട്ട് പാടൈയുടെ ഹരി നാടാർ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നതായാണ് വിജയ ലക്ഷ്മി
വീഡിയോയില്‍ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലാണ് വിജയ ലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതെന്റെ അവസാന വിഡിയോ ആണെന്ന് താരം ലൈവിൽ അറിയിച്ചു.
കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെയോർത്താണ് പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു. ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തിെൻറ ഗുളിക കഴിച്ചു. അൽപസമയത്തിന് ശേഷം രക്തസമ്മർദം കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞായിരുന്നു ഫെയ്സ്ബുക്ക് ലെെവിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here