ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമാം വിധം ഉയരുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. 652,039 മരണം. ഇതുവരെ 10,042,362 പേര്‍ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാം സ്ഥാനത്ത്. 4,371,444 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 55,735 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 149,845 ആയി.

അതേസമയം തന്നെ ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,419,901. പുതിയ 23,467 കേസുകളും 87,052 മരണങ്ങളുമുണ്ടായി.

തൊട്ടുപിന്നിലുള്ള ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,436,019 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 32,812 ആയി. 918,735 പേ‌ര്‍ രോഗമുക്തി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News