ശിവശങ്കറിനെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

എം ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. എന്‍ഐഎ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 50 ലധികം ചോദ്യങ്ങളാണ് ചോദ്യം ചെയ്യാനായി തയ്യാറാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയാണ് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍കൂടി പങ്കെടുത്തുള്ള ചോദ്യം ചെയ്യല്‍. കസ്റ്റംസും നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട്, 9.15 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News