‘നിങ്ങളവരെ എന്നെയേല്‍പ്പിച്ചോളു, നിങ്ങള്‍ രോഗമുക്തരായി തിരിച്ചുവരുംവരെ അവര്‍ എന്റെ കുട്ടികളായിരിക്കും’; കൊവിഡ് ബാധിതരുടെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷകയായി ഷാഹിദാ കമാല്‍

അനിതരസാധാരണമായ സഹജീവി സ്‌നേഹത്തിന്റെ പുതിയ മാതൃകകള്‍ ഉയര്‍ത്തിയാണ് കേരളം തുടര്‍ച്ചയായി വരുന്ന ഓരോ ദുരന്തങ്ങളെയും അതിജീവിച്ചത്.

കരുതലും കൂട്ടായ്മയും ദുരന്തമുഖത്ത് എങ്ങനെ കരുത്താവുമെന്ന് മലയാളി പലവട്ടം ലോകത്തിന് കാട്ടിക്കൊടുത്തിട്ടുണ്ട് ആ കൂട്ടത്തില്‍ പുതിയ മാതൃക തീര്‍ക്കുകയാണ് വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഷാഹിദാ കമാല്‍.

കൊവിഡ് ബാധിതരായ രക്ഷിതാക്കള്‍ രോഗമുക്തരാകും വരെ കുഞ്ഞുങ്ങളുടെ സംരക്ഷണം പ്രയാസമാവുന്നവര്‍ക്ക് താങ്ങാവുകയാണ് ഷാഹിദാ കമാല്‍.

അങ്ങനെയുള്ള രക്ഷിതാക്കള്‍ തന്നെ ബന്ധപ്പെടാമെന്നും രക്ഷിതാക്കള്‍ രോഗമുക്തരാകും വരെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഷാഹിദാ കമാലിന്റെ പോസ്റ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here