ഡോ. എം നാസര്‍ കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലര്‍

കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസർച്ച് ഡയറക്ടറേറ്റ് ഡയറക്ടറുമാണ് നാസർ.

സുവോളജി പoന വിഭാഗം തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ൽ സർവ്വകലാശാല പoന വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശിയാണ്. പരേതനായ കെ വി കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്.

തിങ്കളാഴ്ച രാവിലെ ആരംഭിച്ച സിൻഡിക്കേററ് യോഗത്തിൽ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് ഡോ. നാസറിൻ്റെ പേര് നിർദ്ദേശിച്ചു. സിൻഡിക്കേറ്റ് അംഗീകാരവും നൽകി. അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് എക്സിക്യൂട്ടീവംഗം കൂടിയാണ് നാസർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News