റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടിയില്ല; കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടുന്നതിനുള്ള കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി.

മൂന്ന് ദിവസത്തേക്കുകൂടി റമീസിന്റെ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നായിരുന്നു കസ്റ്റംസിന്റെ അപേക്ഷ.

സാമ്പത്തക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കസ്റ്റംസിന്റെ ആവശ്യം തള്ളിയത്. റമീസിനെ അടുത്ത മാസം പത്ത് വരെ കോടതി റിമാന്റ് ചെയ്തു.

മറ്റുപ്രതികളായ സ്വപ്‌നയെയും സന്തീപിനെയും കസ്റ്റംസിന് ഇന്ന് കസ്റ്റഡിയ്‌ല# കിട്ടില്ല. ഇവരുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News