ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്ന്‍: കേരളാ പൊലീസിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചാരണം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി വ്യാജ പോസ്റ്റര്‍ പ്രചാരണം.

ഓസ്‌കാര്‍ ഫ്രെയിംസ് എന്ന ഫെയ്‌സ്ബുക്ക് ഐഡിയിലാണ് തെറ്റിദ്ധാരണ പരത്തും വിധം കേരളാ പൊലീസിന്റെ പേരില്‍ ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയിനിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നത്.

ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന വ്യക്തികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് പോസ്റ്ററില്‍ മാസ്‌ക് ധരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്, ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി ഇത് സര്‍ക്കാറിന്റെ ഔദ്യോഗിക പോസ്റ്റര്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News