രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 49,931 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,37,976 ആയി ഉയര്‍ന്നു. 708 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 32,826 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 4.85 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 9.17 ലക്ഷം പേര്‍ രോഗമുക്തിനേടി.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് തമിഴ്‌നാടാണ്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,431 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി. മുംബൈയില്‍ മാത്രം കഴിഞ്ഞദിവസം 1115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News