സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി രാജസ്ഥാൻ നിയമസഭ സ്പീക്കർ പിൻവലിച്ചു. സുപ്രീം കോടതി പരിഗണിച്ച ഹർജിയാണ് പിൻവലിച്ചത്. പുതിയ നിയമമാർഗങ്ങൾ ആലോചിക്കാൻ സമയം വേണമെന്ന് സ്‌പീക്കർ അറിയിച്ചു.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച ഹർജിയാണ് അതി നടക്കിയമായി രാജസ്ഥാൻ നിയമസഭ സ്പീക്കർ പിൻവലിച്ചത്. വിമത കോൺഗ്രസ്‌ എംഎൽഎ മാർക്കും സച്ചിൻ പൈലറ്റിനും എതിരായ നടപടി നിർത്തി വയ്ക്കാൻ രാജസ്ഥാൻ ഹൈകോടതി ഉത്തരവിട്ടതാണ് സ്‌പീക്കർ ചോദ്യം ചെയ്തത്.

എന്നാൽ രാജസ്ഥാൻ ഹൈകോടതി 24 ആം തിയതി പുതിയ ഉത്തരവ് ഇറക്കിയതിനാൽ നിയമ നടപടികൾ പുനർ ആലോചിക്കുകയാണെന്ന് സ്‌പീക്കർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഇതിനായി സമയം വേണം. ആവിശ്യം അംഗീകരിച്ച സുപ്രീം കോടതി ഹർജി പിൻവലിക്കാൻ അനുമതി നൽകി.

ഹർജി പിൻവലിച്ചത് സച്ചിൽ പൈലറ്റ് വിഭാഗത്തിന് താത്കാലിക ആശ്വാസം നൽകുന്നു. എന്നാൽ തൽസ്ഥിതി നിലനിർത്താൻ ആവിശ്യപ്പെട്ട ഇരുപത്തി നാലാം തിയതിയിലെ ഉത്തരവിനെതിരെ പുതിയ ഹർജി നൽകുമെന്ന് കപിൽ സിബൽ വ്യക്തമാക്കി.

അതേസമയം നിയമസഭ വിളിച്ചു ചേർക്കണമെന്ന അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയുടെ ആവിശ്യം തുടർച്ചയായി രണ്ടാം തവണയും ഗവർണ്ണർ കൽരാജ് മിശ്ര തള്ളി. ആവശ്യത്തിൽ വ്യക്തതയില്ലെന്ന് ഗവർണ്ണർ പ്രതികരിച്ചു. കോൺഗ്രസ് സർക്കാരിനെ പിന്തുണച്ച ആറു ബിഎസ്പിഎം. എൽ എ മാരുടെ നടപടിക്കെതിരായ ഹർജി രാജസ്ഥാൻ ഹൈ കോടതി ഫയലിൽ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News