ധനബില്‍ പാസാക്കുന്നതിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം; കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം

ധനബില്‍ പാസാക്കുന്നതിനുള്ള കാലാവധി രണ്ടു മാസത്തെക്ക് ദീർഘീപ്പിക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളിൽ വിട്ടുവീ‍ഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി. ശമ്പള കമ്മീഷന്‍റെ കാലാവധി ഡിസംബർ 31വരെ നീട്ടാനും തീരുമാനിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഓണ്‍ലൈനായാണ് മന്ത്രിസഭയോഗം ചേർന്നത്. ധനബിൽ പാസാക്കാനുള്ള സമയപരിധി ഈ മാസം 29 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കാലാവധി ദീർഘിപ്പിക്കാനായി സർക്കാർ ഓർഡിനൻസിന് കൊണ്ടുവന്നത്. ഗവർണർ അംഗീകാരം നൽകുന്നതോടെ ഇതിന് സാവകാശം ലഭിക്കും.

ധനബില്‍ പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തി. കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്. കൊവിഡിന്‍റെ പൊതുസാഹചര്യവും യോഗം വിലയിരുത്തി. തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായും കൃത്യമായും നടപ്പാക്കാണ് സർക്കാർ തീരുമാനം. പൂര്‍ണമായുള്ള അടച്ചിടൽ പ്രായോഗികമല്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍റെ കലാവധി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ഡിസംബർ 31വരെയാണ് ദീർഘിപ്പിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായി ഓൺലൈനിലൂടെയാണ് ഇത്തവണ മന്ത്രിസഭാ യോഗം ചേർന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലിരുന്നാണ് യോഗം നിയന്ത്രിച്ചത്. മന്ത്രിമാർ ഓഫീസുകളിലും വസതിയിലും ചുമതലയുള്ള ജില്ലകളിൽ നിന്നുമായി യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News