പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റുകയുമില്ല; അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥന: ഐപി ബിനു എഴുതുന്നു

ഈ കോവിഡ് കാലത്ത് മറ്റ് പലയിടങ്ങളിലും കണ്ട ശവസംസ്‌കാര പ്രതിസന്ധി നമ്മുടെ നാട്ടിലും ഉടലെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം മറവ് ചെയ്യാന്‍ കഴിയുകയുള്ളൂവെന്നതാണ് സത്യം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ചില മരണനാന്തരച്ചടങ്ങുകള്‍ നടത്താന്‍ നിയുക്തനായ ജനപ്രതിനിധികളിലൊരാളാണെന്ന നിലയിലാണ് ഈ കുറിപ്പ്. ഞാനും വഞ്ചിയൂര്‍ ബാബുവണ്ണനുമൊക്കെ അത്രയേറെ അപകടകരമായ സാഹചര്യം അതിജീവിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ യഥോചിതം നടത്തിയത്.

ഇനിയും അങ്ങനെ തന്നെയാകും ഞങ്ങളുടെ ഇടപെടല്‍. എന്നാല്‍ ഇതിനിടയില്‍ ബിജെപി കൗണ്‍സിലറും സംഘവും കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരം തടഞ്ഞുവെന്നുള്ള വാര്‍ത്ത വരുന്നത്.

പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നടക്കുന്ന സംസ്‌കാര ചടങ്ങിന് പലപ്പൊഴും ബന്ധുക്കള്‍ക്ക് പോലും പങ്കെടുക്കാന്‍ കഴിയില്ല. അവരൊക്കെ ക്വാറന്റൈനിലായിരിക്കും. സമ്പന്നനോ ദരിദ്രനോ എന്ന പരിഗണനയൊന്നും മരണത്തിനില്ല. ജാതി മത ഭ്രാന്തുകളും മരണത്തിനില്ല. രാഷ്ട്രീയ വേര്‍തിരിവും ഇല്ല.

ഈ സാഹചര്യത്തില്‍ മരിച്ചവരോടുള്ള ആദരവും മൃതദേഹത്തോടുള്ള ആദരവും പാലിച്ചാണ് ജനപ്രതിനിധികളോ ആരോഗ്യ പ്രവര്‍ത്തകരോ പൊലീസോ ഫയര്‍ഫോഴ്‌സ് സംഘമോ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തയ്യാറാകുന്നതും അത് കൃത്യമായി നിര്‍വഹിക്കുന്നതും. അതിന് സഹായിക്കേണ്ട ചുമതല ഉള്ളവര്‍തന്നെ അത് മുടക്കുന്നത് ശരിയല്ല.

നമ്മള്‍ ചെയ്യേണ്ടത് ഇക്കാലത്ത് ചെയ്യുക തന്നെ വേണം. പട്ടി പുല്ലു തിന്നുകയുമില്ല പശുവിനെ തീറ്റുകയുമില്ലെന്ന് പറയുന്നതുപോലെ അഹോരാത്രം പണിയെടുക്കുന്നവരെ കഷ്ടപ്പെടുത്താന്‍ ബിജെപിക്കാര്‍ ഇങ്ങനെ തുനിഞ്ഞിറങ്ങരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്..

മരണം ജനനം പോലെ തന്നെ യാഥാര്‍ത്ഥ്യമാണ്, അതാര്‍ക്കും തടയാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക.. മറ്റുള്ളവരെ കരുതലോടെ കാണുക.. അതാണ് വേണ്ടത്..സര്‍ക്കാരും അരോഗ്യ വിഭാഗവും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.. ഭയപ്പാട് അല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News