സ്വര്‍ണ്ണക്കടത്ത്: എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി; ഇരു പാര്‍ട്ടികളുടെയും തെറ്റായ ആരോപണങ്ങള്‍

ദില്ലി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി.

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി യുഡിഎഫും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നു.

ഇരു പാര്‍ട്ടികളും തെറ്റായ ആരോപണങ്ങളിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.

കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുക്കുന്നതും കേസും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ അല്ല. സ്വര്‍ണകടത്തില്‍ മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെടുകയും എന്‍.ഐ.എ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് കേരളത്തിലെ ജനങ്ങളില്‍ ആത്മവിശ്വാസമുണ്ട്. യുഡിഎഫിന്റെയും ബിജെപിയുടെയും വിനാശകരമായ ഈ നീക്കത്തെ എല്ലാവരും പരാജയപ്പെടുത്തുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here