ഇന്ന് 702 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് രോഗം; 745 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി.   സമ്പര്‍ക്കത്തിലൂടെ രോഗികളായത് 483 പേരാണ്. ഉറവിടമറിയാത്ത കേസുകള്‍ 35 എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്നത്തിയ 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കുമാണ് രോഗബാധ. കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി  ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

കഴിഞ്ഞ 24 മണിക്കൂറില്‍ 18417 സാമ്പിൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ 9397 പേര്‍ ആശുപത്രിയിൽ ഉണ്ട്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേര്‍ ചികിത്സയിൽ. 354480 സാമ്പിളുകള്‍ പരിശോധനയക്ക് അയച്ചു. 495 ഹോട്ട്സ്പോര്‍ട്ടുകളാണ് ഉള്ളത്. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എൽടിസി ഉണ്ട്. 45 ശതമാനം കിടക്കളിൽ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസി കളാണ് കൂട്ടിച്ചേര്‍ക്കുക.

മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹടീം ലീഡറും ഒരു നഴ്സും രണ്ട് ലാബ് ടെക്നിഷ്യന്‍സും രണ്ട് ഫാര്‍മസിസ്റ്റുകളുമടങ്ങുന്നതാണ് പ്രാഥമിക തലത്തിലെ സിഎഫ്എൽടിസി. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നൽകി. മറ്റുള്ളവര്‍ക്കും പരിശീലനം നൽകും.

രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. വിവിധതലങ്ങളിൽ ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍  എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തി. നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണലംഘനമുണ്ടായാൽ പൊലീസ് ഇടപെടൽ ശക്തമാക്കും.

സമൂഹത്തിൽ മാതൃകകാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല. കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഗദ്ദേശം നൽകും. ഇനിയും രോഗബാധകൂടും .അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്.

ആരോഗ്യസര്‍വ്വകലാശാലയിലെ കോഴ്സുകള്‍ പഠിച്ചിറങ്ങിയവരെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇവര്‍ക്ക് താമസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൊരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇതിനുള്ള വിശദാംശങ്ങള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News