അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവര്‍ണറുടെ അനുമതി

അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ രാജസ്ഥാൻ നിയമസഭ ചേരാൻ ഗവർണ്ണർ അനുമതി നൽകി. 21 ദിവസത്തെ നോട്ടീസ് നൽകി നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനാണു
ഗവർണർ കൽരാജ് മിശ്ര അനുമതി നൽകിയത്.

എം.എല്‍.എ.മാര്‍ക്കെതിരേയുള്ള അയോഗ്യത നോട്ടീസില്‍ നടപടിയെടുക്കരുതെന്ന ഹൈകോടതി ഉത്തരവിനെതിരേ നൽകിയ ഹർജി സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചു.

സച്ചിൻ പൈലറ്റും വിമത എം. എൽ എ മാരും നടത്തിയ കൂറ്മാറ്റ നീക്കത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നീക്കാൻ നിയമസഭ ചേരണമെന്നാണ് കോൺഗ്രസ് ആവിശ്യം. എന്നാൽ രണ്ട് തവണ ഈ ആവിശ്യം ഗവർണ്ണർ കൽരാജ് മിശ്ര നിരാകരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

നിയമസഭാ വിളിച്ച് ചേർക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭാ കക്ഷി രാഷ്ട്രപതിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി അശോക് ഘെലോട്ടും പറഞ്ഞു.

ഇതേ തുടർന്നാണ് നിയമസഭാ വിളിച്ച് ചേർക്കാൻ ഗവർണ്ണർ കൽരാജ്‌ മിശ്ര അനുമതി നൽകിയത്. ചട്ടം അനുസരിച്ചു 21 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയ ശേഷമേ സഭ സമ്മേളനം ചേരാവു എന്നും ഗവർണർ നിർദേശിച്ചു. മൂന്ന് ആഴ്ചത്തെ നോട്ടീസ് വേണം എന്ന ഗവർണറുടെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി.

അതേ സമയം സുപ്രീം കോടതിയിൽ രാജസ്ഥാൻ സ്പീക്കർ സിപി ജോഷി വിമത കോൺഗ്രസ് എം എൽ എ മാർക്ക് എതിരെ നൽകിയ ഹർജി പിൻവലിച്ചു. രാജസ്ഥാനിൽ തൽസ്ഥിതി തുടരണം എന്ന ഹൈകോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും എന്ന് സ്പീക്കർക്ക് വേണ്ടി ഹാജർ ആയ സിബൽ സൂചിപ്പിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി എസ് പി ടിക്കെറ്റിൽ വിജയിച്ച ആറ് പേർ കോൺഗ്രസിൽ ചേർന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളിയത് അശോക് ഗെഹ്‌ലോട്ട് സർക്കാരിന് ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here