രോഗ വ്യാപന തോതും ക്ലസ്റ്ററും കൂടി; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വിദഗ്ദ നിര്‍ദേശം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടല്‍ ശക്തമാക്കും

രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. വിവിധതലങ്ങളിൽ ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തി.

നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണലംഘനമുണ്ടായാൽ പൊലീസ് ഇടപെടൽ ശക്തമാക്കും.

സമൂഹത്തിൽ മാതൃകകാണിക്കേണ്ടവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല. കര്‍ശന നടപടിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഗദ്ദേശം നൽകും.

ഇനിയും രോഗബാധകൂടും .അതിനെ നേരിടാനുള്ള നടപടികളാണ് ചെയ്യുന്നത്. ആരോഗ്യസര്‍വ്വകലാശാലയിലെ കോഴ്സുകള്‍ പഠിച്ചിറങ്ങിയവരെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം.

ഇവര്‍ക്ക് താമസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൊരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് ഇതിനുള്ള വിശദാംശങ്ങള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here