കൊവിഡ് ചികിത്സാ നിരക്കിലും മാതൃകയായി കേരളം

കൊവിഡ് ചികിത്സാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക. സ്വകാര്യ മേലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇപ്പോഴും കൊവിഡിന് സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.

കൊവിഡ് പ്രതിരോധത്തിൽ കേരളം ഇന്ത്യയ്ക്ക് എന്നല്ല ലോകത്തിലെ തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇപ്പോൾ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഏകീകൃത നിരക്കും ആരോഗ്യവകുപ്പ് നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് കേരളത്തിൽ. ജനറൽ വാർഡിൽ കേരളത്തിൽ പ്രതിദിനം 2300 രൂപ ഈടാക്കുമ്പോൾ ദില്ലിയിൽ 8000രൂപ മുതൽ 10,000 വരെയും ഗുജറാത്തിൽ 4500 മുതൽ 10000 വരെ തമിഴ്നാട് 5000 രൂപ കർണാടക 5200 മുതൽ 10000 വരെ ഉത്തരപ്രദേശ് 8000 മുതൽ 10000 വരെ പഞ്ചാബ് 10,000 രൂപ മഹാരാഷ്ട്രയിൽ മരുന്നില്ലാതെ 4000 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.

ഐ സി യു – വെന്റിലേറ്റർ ‘നിരക്കിലും ഈ മാറ്റം പ്രകടമാണ്. സംസ്ഥാനത്ത് 6500 രൂപ ഈടാക്കുമ്പോൾ 15000 രൂപ വരെയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഈടാക്കുന്നത്. വെന്റിലേറ്ററിന് 11500 രൂപയാണ് കേരളത്തിൽ.

മറ്റ് സംസ്ഥാനങ്ങളിൽ ഈടാക്കുന്നത് 23,000 രൂപ വരെയാണ്. കൊവിഡിന് ഇപ്പോഴും സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. ഈ നിരക്കുകളിലൂടെ കേരള മോഡലാണ് വ്യക്തമാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News