ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാൽ ലോക്ഡൗണ്‍ തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയമിക്കും. അതിന് അടിസ്ഥാനത്തിൽ തീരുമാനം.

തലസ്ഥാനത്ത് 2723 പേരാണ് ചികിത്സയിലുള്ളത്. 11 പേര്‍ ഐസിയു. ഒരാള്‍ വെന്‍റിലേറ്റര്‍. 7 ലാ‍ജ് ക്ലസ്റ്ററുകളിൽ പുല്ലുവിള പുതുക്കുറിച്ചി അ‌ഞ്ച് തെങ്ങ് ഇവിടങ്ങളിൽ സമീപത്തേക്കും രോഗം പടരുന്ന സാഹചര്യം. ലാര്‍ജ് കമ്യൂണിറ്റി ക്സസ്റ്ററിൽ 1428 കൊവിഡ് പരിശോധന നടത്തി. 35 പോസിറ്റീവാണ്.

കൊല്ലത്ത് 4 കൊറോണ കൺട്രോൾ യൂണിറ്റ് ആരംഭിച്ചു. മദ്യപാനാസക്തി, മാനസികാശ്വാസ്ത്യം ഇവയുള്ള കൊവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേക സജീകരണം.

ആലപ്പുഴയിൽ ചെട്ടികാട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനെന്നിനിടത്തിൽ കൂടുതൽ രോഗികള്‍. കോട്ടയത്ത് മെഡി കോളേജിൽ ഗര്‍ഭിണികളുൾപ്പെടെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ അടൂരിൽ ക്ലസ്റ്ററിൽ നിന്ന് പുറത്തേക്ക്. രോഗവ്യാപനമുണ്ടാകുന്നു. 

എറണാകുളത്ത് ആലുവ ഉള്‍പ്പെടെയുള്ള പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുണ്ട്.

വയനാട്ടിൽ സുൽത്താൻ ബത്തേരി ലാര്‍ജ് കമ്യൂണിറ്റ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ട്.

പാലക്കാട് പട്ടാമ്പിയിലും 15 പഞ്ചായത്തിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായിലും മൊത്തത്തിൽ ലോക്ഡൗണാണ് . 19 പഞ്ചായത്തിൽ 40 വാര്‍ഡുകളിൽ നിയന്ത്രണം.

മലപ്പുറത്ത് കൊണ്ടോട്ടി മ ത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നു.

കോഴിക്കോട് 11 ക്ലസ്റ്ററുകളാണുള്ളത്.  വീടുകളിൽ ഹോം ക്വാറന്‍റീനിലുള്ള വരിൽ നിന്ന് മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടാകുന്നു. ഒരേ വീട്ടിൽ കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടാകുന്നു. ബിച്ച് ആശുപത്രി കൊവിഡ് സ്പെഷ്യൽ ഹോസ്പ്പിറ്റലാക്കാനുള്ള പ്രവര്‍ത്തി ഉടൻ പൂര്‍ത്തിയാക്കും.

കണ്ണൂര്‍. ഗവ.മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഒപി പരമാവധി നിയന്ത്രിക്കും. ടെലി മെഡിസിൽ ക്രമീകരിക്കും. 44 പേര്‍ക്ക് പോസിറ്റീവാണ്. 200 പേരെ ഇവിടെ പരിശോധിച്ചു.

കാസര്‍കോട് ജില്ലയിൽ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിച്ചു. നിരവധിപ്പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ചെങ്കളയിൽ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം. പലരും രോഗലക്ഷമില്ലാത്തവരാണ്. അതിനാൽ ഇവരിൽ നിന്ന് നിരവധിപ്പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here