പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യആന്റിബോഡി ടെസ്റ്റുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരിലും കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തില്‍  സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ തീരുമാനം. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘവും, കേരള പോലീസ് വെല്‍ഫെയര്‍ ബ്യൂറോയും സംയുക്തമായാണ് പരിശോധനാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച തിരുവനന്തപുരത്താണ് പരിപാടിക്ക് തുടക്കമാവുക.  വ്യാഴാഴ്ച മുതല്‍ എല്ലാ ജില്ലകളിലും ആരംഭിക്കും. ആറ് മാസത്തേക്ക് ഈ ടെസ്റ്റിംഗ് രീതി തുടരാനാണ് തീരുമാനം.

ഓരോ റവന്യൂ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ ഇതിനായി ഉണ്ടാകും. ടെസ്റ്റ് ആവശ്യമായി ഉള്ളവര്‍ ഓരോ ജില്ലയിലും ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണം.

ഓരോ ജില്ലയിലേയും DCP (admin)/Adl.SP ചെയര്‍മാനും, ഓരോ ജില്ലയില്‍ നിന്നുമുള്ള KPHCS ഭരണസമിതി അംഗം കണ്‍വീനറുമായിരിക്കും. കൂടാതെ ഓരോ ജില്ലയിലേയും KPOA/KPA ജില്ലാ സെക്രട്ടറിയും പ്രസിഡന്റും കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും.

റൂറല്‍ പോലീസ് ജില്ലകള്‍ ഉള്ള ജില്ലകളില്‍ ഈ ജില്ലകളിലെ ഇരു സംഘടനകളുടേയും ഓരോ ഭാരവാഹികളും, ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനമായുള്ള ജില്ലകളില്‍ അതാത് ബറ്റാലിയനുകളിലേയും ഇരു സംഘടനകളുടേയും ഓരോ ഭാരവാഹികളും ഈ കമ്മറ്റിയില്‍ അംഗമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News