എം ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ നാളെയും തുടരും.

രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തിരുവനന്തപുരത്തുവെച്ചും ശിവശങ്കറെ എന്‍ഐഎ ചോദ്യംചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറാണ് ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News