‘ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടുമാണ്, മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് തെറ്റ്’; ബിജെപി കൗണ്‍സിലര്‍ മൃതദേഹം തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് കണ്ണന്താനം

തിരുവനന്തപുരം: പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ മൃതദേഹവുമായി വന്നവരെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് അല്‍ഫോണ്‍സ്‌ കണ്ണന്താനം. ‘ഏത് പാര്‍ട്ടിക്കാരനായാലും ചെയ്തത് തെറ്റും വിവരക്കേടുമാണ്’.

സംഭവം കോട്ടയത്തിനുതന്നെ അപമാനകരം, മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് തെറ്റ്, ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആരുടെ നേതൃത്വത്തിലായാലും ഏത് പാര്‍ട്ടിക്കാരനായാലും അത് തെറ്റ് തന്നെയാണെന്നും കണ്ണന്താനം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News