കുറി തുക തിരികെ ചോദിച്ച യുവാവിന് ക്രൂര മര്‍ദ്ദനം; മര്‍ദ്ദിച്ചത് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റ് ബെല്‍സി ജയചന്ദ്രന്‍റെ ഭര്‍ത്താവ് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. അജിനെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ യുവാവിന്‍റെ കാലിനു പരിക്കേറ്റു. കാലാവധി തീര്‍ന്ന കുറിതുക തിരികേ ചേദിച്ചതിനാണ് മര്‍ദനം. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യം കൈരളി ന്യൂസിന്. കൈരളി ന്യൂസ്.

കാലാവധി തീര്‍ന്ന കുറി തുക തിരികെ ചോദിച്ചതിനാണ് യുവാവിനെ കോണ്‍ഗ്രസ് പ്രസിഡന്‍റ് ബെല്‍സി ജയചന്ദ്രന്‍റെ ഭര്‍ത്താവ് ജയചന്ദ്രന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വലിയ വടിയെടുത്ത് യുവാവിന്‍റെ കാലില്‍ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്‍റെ കാലില്‍ ആ‍ഴത്തിലുള്ള മുറിവേറ്റു. തുടര്‍ന്ന് യുവാവ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കുളത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ബെല്‍സി ഒരു കുറി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. പലരില്‍നിന്നും ഇവര്‍ കുറി പിരിച്ചിരുന്നു. എന്നാല്‍ കാലവധി തീര്‍ന്നതിനു ശേഷവും ഇവര്‍ പൈസ തിരികേ നല്‍കിയില്ല.

പണം തിരികേ ചോദിച്ചതിനാണ് അജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 40ഓളം പേര്‍ക്ക് ഇവരിത്തരത്തില്‍ പണം നല്‍കാനുണ്ട് . ഇവര്‍ക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News