സുചിത്ര കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു

സുചിത്ര കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകന്‍ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. അന്ന് കേസന്വേഷിച്ച കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

87 ദിവസംകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ജെ.എഫ്.എം.സി 2 ലെ ജഡ്ജി അരുണ്‍കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 73 പേജുള്ളതാണ് കുറ്റപത്രം. 92 സാക്ഷികള്‍, 228 രേഖകള്‍, കൊലക്കുപയോഗിച്ച ആയുധങള്‍ ഉള്‍പ്പടെ കോടതിയില്‍ സമര്‍പ്പിച്ചു.

കൊല്ലം കൊട്ടിയത്തുനിന്നു കാണാതായ മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ സുചിത്രയെ പാലക്കാട് നഗരത്തിലെ മണലിയില്‍ സുഹൃത്തിന്റെ വീടിനോടു ചേര്‍ന്ന് കൊന്നു കുഴിച്ചിട്ട നിലയിലാണു കണ്ടെത്തിയത്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമാണു പ്രതിയായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്.

ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അടുപ്പം തുടരുകയായിരുന്നു.

സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്തു.പിന്നീട് കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ റ്റി.നാരായന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് അന്വേഷം കൈമാറി. ക്രൈം ബ്രാഞ്ച് എസിപിയായിരുന്ന ബി.ഗോപകുമാര്‍ നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ടത്. സാമ്പത്തികത്തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

സൈബര്‍ എസ്.ഐ അനില്‍കുമാര്‍, എസ്.ഐ നിസാം, എസ്.ഐ താഹകോയ, കൊട്ടിയം എസ്.ഐ.അമല്‍, സാജന്‍, പ്രേമന്‍, അനീഷ്. എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

പ്രതി പ്രശാന്ത് ഇപ്പോഴും റിമാന്റിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News