മധുരയില്‍ ആശുപത്രിയില്‍ രോഗവ്യാപനം; 29 ഡോക്ടര്‍മാര്‍ക്കും 16 നഴ്സുമാര്‍ക്കും രോഗം

മധുര: തമിഴ്നാട്ടിലെ മധുരയില്‍ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗവ്യാപനം.

രാജാവി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 29 ഡോക്ടര്‍മാര്‍ക്കും 16 നേഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്നുദിവസത്തിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരായത്.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് പുതിയ രോഗകേന്ദ്രം ഉണ്ടാകുന്നതിന്റെ ലക്ഷണമാണെന്ന് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News