ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയും രംഗത്ത്.
പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ കഴിഞ്ഞ ദിവസം ഇതിനെതിരേ പ്രതികരിച്ചിരുന്നു. ബോളിവുഡില്‍ ഒരു സംഘം തന്നെ സ്ഥിരമായി ആക്രമിക്കുകയാണെന്നും തന്നെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നുമാണ് റഹ്മാന്‍ വെളിപ്പെടുത്തിയത്.
ഓസ്‌കര്‍ പുരസ്‌കാരത്തിനു ശേഷം താനും ബോളിവുഡില്‍ തഴയപ്പെട്ടെന്നാണ് റസൂല്‍ പൂക്കുട്ടിയും പറയുന്നത്.
ഓസ്‌കറിനുശേഷം പലരും തന്നെ ജോലിക്കായി വിളിക്കാറില്ലെന്നും റസൂല്‍ പറഞ്ഞു. കടുത്ത മനോവിഷമമുണ്ടാക്കിയ നിരവധി അനുഭവങ്ങള്‍ നേരിട്ടിരുന്നുവെന്നും റസൂല്‍ തന്റെ ട്വിറ്ററിലൂടെ പങ്കു വച്ചു .
റഹ്മാന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ അടക്കമുള്ള നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.
ഹിന്ദി ചിത്രങ്ങളുടെ സംഗീതം ചിട്ടപ്പെടുത്തുന്നതില്‍ നിന്ന് തടയാന്‍ പ്രവര്‍ത്തിച്ച ബോളിവുഡ് സംഘത്തെ കുറിച്ചായിരുന്നു റഹ്മാന്‍ പ്രതികരിച്ചത്. ഇപ്പഴിതാ ഓസ്‌കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റെസുല്‍ പൂക്കുട്ടിയും ബോളിവുഡിലെ തിക്താനുഭവങ്ങള്‍ ഇതേ ചര്‍ച്ചയോട് ചേര്‍ത്ത് വച്ചിരിക്കയാണ്.
”റഹ്മാന്‍, നിങ്ങള്‍ ഓസ്‌കര്‍ ജേതാവാണ്. ബോളിവുഡിന് താങ്ങാവുന്നതിലും അധികം പ്രതിഭയുള്ളവനാണ് നിങ്ങളെന്ന് തെളിഞ്ഞു” എന്നായിരുന്നു ശേഖര്‍ കപൂറിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണ് തന്റെ അനുഭവക്കുറിപ്പുമായി റസൂല്‍ പൂക്കുട്ടി രംഗത്തു വന്നത്.
ശേഖര്‍ കപൂര്‍, അതേപ്പറ്റി എന്നോടു ചോദിക്കൂ എന്ന തുടങ്ങിയാണ് റസൂല്‍ പൂക്കുട്ടി ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തെ ട്വിറ്ററില്‍ തുറന്നുകാണിച്ചത്.
സുശാന്ത് സിങ് രാജ്പുതിന്റെ അവസാന സിനിമയായ ‘ദില്‍ ബേച്ചാര’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛാബ്ര തന്നെ സമീപിച്ച അനുഭവവും റഹ്മാന്‍ പറഞ്ഞിരുന്നു. തന്നെ സമീപിക്കുന്നതില്‍ നിന്ന് പലരും വിലക്കാന്‍ ശ്രമിച്ചെന്ന് ഛാബ്ര പറഞ്ഞെന്നും റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.