യുവാവിന് മര്‍ദ്ദനം; പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു #KairaliNewsImpact

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവ് ജയചന്ദ്രനെതിരെ പൊഴിയൂര്‍ പൊലീസ് കേസെടുത്തു.

ദേഹോപദ്രവം ഏല്‍പിച്ചതിനാണ് കേസെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ജയചന്ദ്രന്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ ഒരു യുവാവിനെ മര്‍ദ്ദിച്ച സംഭവം കൈരളി ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയചന്ദ്രനെതിരെ പൊഴിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദേഹോപദ്രവ മേല്‍പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാലവധി തീര്‍ന്ന ചിട്ടിതുക തിരികേ ചോദിച്ചതിനാണ് അജിനെ ജയചന്ദ്രന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റു.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിജഡന്റ് ആകുന്നതിനു മുന്‍പ് ബെല്‍സി ജയചന്ദ്രന്‍ ഒരു ചിട്ടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. പലരില്‍ നിന്നും ഇവര്‍ ചിട്ടി പിരിച്ചിരുന്നു.

കാലാവധി തീര്‍ന്ന ചിട്ടി തുക തിരികെ ചോദിച്ചതിനാണ് അജിനെ ഭര്‍ത്താവ് ജയചന്ദ്രന്‍ മര്‍ദ്ദിച്ചത്. ഇത്തരത്തില്‍ പലര്‍ക്കും ബെല്‍സി തുക നല്‍കാനുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here