നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച ടിവികള്‍ പഞ്ചായത്തംഗം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി; പള്ളിച്ചല്‍ ഡിവിഷന്‍ അംഗം ശോഭനകുമാരിക്കെതിരെ നാട്ടുകാര്‍

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച ടെലിവിഷനുകള്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.

തിരുവനനന്തപുരം ജില്ലാ പള്ളിച്ചല്‍ ഡിവിഷനിലെ അംഗവും കോണ്‍ഗ്രസ് നേതാവുമായ ശോഭനകുമാരിക്കെതിരെയാണ് ആരോപണം. വലിയ വീടുകളും സമ്പാദ്യവും ഉള്ള മെമ്പറുടെ വേണ്ടപെട്ടവര്‍ക്ക് ടെലിവിഷനുകള്‍ നല്‍കിയെന്നാണ് ആരോപണം.വിളവൂര്‍ക്കല്‍ സ്‌കൂളിളെ പിടിഎക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം.

സ്‌കൂളിലെ മദര്‍ പിടിഎ അംഗവുമായ അനുജയുടെ വീട്ടില്‍ ടെലിവിഷന്‍ പോലുമില്ല. ഇവര്‍ അര്‍ഹതപെട്ടയാളുമാണ്. സ്വന്തമായി വീടില്ലാത്ത വാടകക്ക് താമസിക്കുന്ന ഇവര്‍ക്ക് പോലും നല്‍കാതെയാണ് മറ്റുള്ളവര്‍ക്ക് നല്‍കിയതെന്നും പരാതിയുണ്ട്. ഇക്കാര്യം ചോദ്യം ചെയ്ത അനുജയെ ഭീഷണിപെടുത്തിയെന്നും കേസില്‍ പ്രതിയാക്കിയെന്നും ആരോപണമുണ്ട്.

ജില്ലാ പഞ്ചായത്തംഗത്തിന്റെ ഈ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News