ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീതി പടർത്തി കോവിഡ് രൂക്ഷമാകുന്നു; തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും സ്ഥിതി നിയന്ത്രണാതീതം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീതി പടർത്തി കോവിഡ് രൂക്ഷമാകുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും സ്ഥിതി നിയന്ത്രണ വിധേയമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന വർധനവ് 47, 704 ആയി.

ആകെ കോവിഡ് ബാധിതർ 15 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. അതേ സമയം കോവിഡ് വാക്സിനുകളുടെ മനുഷ്യരിലെ അവസാനഘട്ട മരുന്ന് പരീക്ഷണങ്ങൾക്കായി അഞ്ചു സംസ്ഥാനങ്ങളിലായി അഞ്ചു സൈറ്റുകൾ കണ്ടെത്തിയതായി ബയോടെക്നോളജി ഡിപ്പാർട്മെന്റ് അറിയിച്ചു.

കോവിഡ് പ്രതിരോധിക്കാനുള്ള ഏക പ്രതീക്ഷയായ വാക്സിനുകളുടെ അവസാന ഘട്ട പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. ഇന്ത്യൻ കമ്പനികളായ ഭാരത് ബയോടെക്, സൈഡ്സ് കാഡില എന്നിവ കൂടാതെ ഓസ്‌ഫോർഡ് സർവകലാശാല വികസിക്കുന്ന മരുന്നിന്റെയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ നിലവിൽ പുരോഗമിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരിൽ മരുന്ന് കുത്തിവച്ചുള്ള രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയായാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് മരുന്ന് നൽകി, ഫലം പരീക്ഷിക്കുക എന്ന അവസാന ഘട്ടത്തിലേയ്ക്ക് കടക്കണം. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഇതിനായി അഞ്ചു സംസ്ഥാനങ്ങളിലായി അഞ്ചു പ്രദേശങ്ങൾ കണ്ടെത്തിയതായി കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്മെന്റ് സെക്രട്ടറി ഡോക്ടർ രേണു സ്വരൂപ്‌ അറിയിച്ചു.

ദക്ഷിണേന്റയിൽ തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി എന്നിവയും ഹരിയാനയിലെ പൽവാളിലുള്ള ഇൻസിലൻ ട്രസ്റ്റ് ഇന്റർനാഷണൽ, പൂനെയിലെ കെ.ഇ.എം, ഹൈദരാബാദിലെ സൊസൈറ്റി ഫോർ ഹെൽത്ത് അലൈഡ് റിസർച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരീക്ഷണം.

അടുത്ത വർഷം മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേ സമയം രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 47704 ആയി. 15 ലക്ഷത്തിനടുത്താണ് ആകെ കോവിഡ് ബാധിതർ. ഇതിൽ ഒൻപതര ലക്ഷം പേർ രോഗ വിമുക്തി നേടിയപ്പോൾ അഞ്ചു ലക്ഷം പേർ ചികിത്സയിൽ തുടരുന്നു.

654 പേർ തിങ്കളാഴ്ച മാത്രം മരിച്ചു. ആകെ 33, 425 പേർ മരിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിൽ രോഗം രൂക്ഷമായി തുടരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിൽ രോഗം നിയന്ത്രണ വിധേയമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിൽ മുഖ്യമന്ത്രിയെ കൂടാതെ രോഗം സ്ഥിരീകരിച്ച മന്ത്രി അരവിന്ദ് ഭട്ടോറിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റ് മന്ത്രിമാരിലും പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News