സ്വപ്‌നയും സന്ദീപും അഞ്ചു ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍; ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് ഒന്നു വരെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും പ്രതി ചേര്‍ത്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരെയും ഇന്ത്യയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടു. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ വരെ ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News