കനത്ത മഴയില്‍ പ്രളയ ദുരിതത്തില്‍ വടക്കേ ഇന്ത്യ; 25 ലക്ഷം ജനങ്ങളെ ബാധിച്ചതായി ബിഹാര്‍ സര്‍ക്കാര്‍

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി വടക്കേന്ത്യ. ബിഹാറിലെ 11 സംസ്ഥാനങ്ങൾ പ്രളയത്തിൽ മുങ്ങി. 25 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്ന് ബീഹാർ സർക്കാർ അറിയിച്ചു.

ആസാമിൽ മണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 129 ആയി. ലക്ഷകണക്കിന് പേരെ മാറ്റി പാർപ്പിച്ചു. മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നു.

ബിഹാറിലെ 38 ൽ 11 ജില്ലകളും പ്രളയത്തിൽ മുങ്ങി. ഒരാഴ്ചയായി തുടരുന്ന മഴയിൽ ദർബംഗാ, മുസാഫിർപുർ, ഗോപാൽഗഞ്ച്, സരൺ തുടങ്ങിയ ജില്ലകൾ ഒറ്റപ്പെട്ടു.

ഏഴോളം നദികൾ കര കവിഞ്ഞു ഒഴുകുന്നു. 25 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായി ബീഹാർ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കാലാവസ്ഥ മോശമായതോടെ, ദുരിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ആകാശമാർഗം ഭക്ഷ്യ സാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വ്യോമസേന പല തവണ നിറുത്തി വച്ചു.

ഓഗസ്റ്റ് ഒന്ന് വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആസാമിലും സ്ഥിതി രൂക്ഷമായി തുടരുന്നു. ഗോലാഘട്ട് ജില്ലയിലെ മണിടിച്ചിലിൽ ഒരാൾ മരിച്ചതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 129 ആയി ഉയർന്നു.

103 പേർ വെള്ളപ്പൊക്കത്തിലും 26 പേർ മണ്ണിടിച്ചിലിലും മരിച്ചു. 22 ജില്ലകളിലായി 23 ലക്ഷം പേരെ ദുരന്തം ബാധിച്ചതായി ആസാം സർക്കാർ അറിയിച്ചു. ബ്രഹ്പുത്ര നദി കരകവിഞ്ഞു ഒഴുകുന്നു. ദേശിയ ഉദ്യാനങ്ങളിലും പ്രളയം കനത്ത നാശം ഉണ്ടാക്കി.

വന്യ ജീവികൾ കൊല്ലപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 132 വന്യ ജീവികൾ കൊല്ലപ്പെട്ടു. 162 ഓളം മൃഗങ്ങളെ രക്ഷപ്പെടുത്തി. കാസിരംഗ ദേശിയ ഉദ്യാനത്തിലെ 884 സ്‌ക്വർ കിലോമീറ്റർ ഒറ്റപ്പെട്ടു. ജൂൺ ഒന്ന് മുതലുള്ള കണക്ക് പ്രകാരം 15 ശതമാനം അധികം മഴയാണ് ഇത്തവണ ആസാമിൽ പെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News