74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വോയിസ് ഓഫ് ഇന്ത്യ പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ പങ്കുവയ്ക്കാനുള്ള വേദിയാണ് വോയിസ് ഓഫ് ഇന്ത്യ. അന്തര്‍ദേശീയ, ദേശീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള യുവ സമൂഹവും വോയിസ് ഓഫ് ഇന്ത്യയുടെ ഭാഗമായി തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കും.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് പ്രചോദനം നല്‍കുവാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ വിവിധ ആശയങ്ങള്‍ സമൂഹത്തിന് മുന്‍പില്‍ എത്തിക്കാനുമാണ് വോയിസ് ഓഫ് ഇന്ത്യ എന്ന
പരിപാടി ലക്ഷ്യം വയ്ക്കുന്നത്. നാനാത്വത്തിന്‍ ഏകത്വം എന്ന ആശയത്തില്‍ നിന്നുകൊണ്ട് വൈവിധ്യമാണ് ഇന്ത്യ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടി കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ പൗരന്മാരായിട്ടുള്ള എല്ലാ യുവതീ യുവാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. അതിനായി ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കവിയാതെ സംസാരിച്ച വീഡിയോ 8138000935 എന്ന നമ്പറിലേക്കോ voiceofindia@kitesfoundation.org എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. പങ്കെടുക്കുന്ന മുഴുവന്‍ പേരും അവരവരുടെ മാതൃഭാഷയിലാണ് കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുക. 40 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം.
ആഗസ്റ്റ് 14ന് രാത്രി 12 മണി മുതല്‍ യൂട്യൂബ് ലൈവിലൂടെ പരിപാടി സംപ്രേഷണം ചെയ്യും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
kitesfoundation.org/voiceofindia എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91-8547130219, +91-7012230960.
Get real time update about this post categories directly on your device, subscribe now.