സ്വന്തം ആരോപണം തിരുത്തി ചെന്നിത്തല; ടെക്‌നോസിറ്റിയില്‍ ആശാപുര ഖനനം നടത്തിയിട്ടില്ല; സ്വയം അപഹാസ്യനായി പ്രതിപക്ഷ നേതാവ്‌

ടെക്നോ സിറ്റിയിൽ ആശാ പുര ഗ്രൂപ്പ് ഓഫ് കമ്പനീസ ഖനനത്തിനെത്തിയെന്ന നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആശാപുര ഖനനത്തിനായി വട്ടമിട്ടു പറന്നു മാത്രമാണ് താൻ ഉദ്ദേശിച്ചത്. ഖനനത്തിനെത്തിയെന്നല്ലെന്നും ചെന്നിത്തല തിരുത്തി. ഇതോടെ രമേശ് ചെന്നിത്തല ഉന്നയിച്ച ഒരാരോപണം കൂടിയാണ് പൊളിഞ്ഞു വീഴുന്നത്

ടെക്ക്നോ സിറ്റിയിൽ ആശാ പുര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഖനനത്തിനെത്തിയെനായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുമ്പ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം.

എന്നാൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിൻ്റെ ആരോപണം തെറ്റാണെന്നും. ഖനനത്തിന് താൽപര്യമില്ലെന്നും. നിലപാട് തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ആശാപുര ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ സന്തോഷ് മേനോൻ ഫോണിലൂടെ രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി ഇങ്ങനെ

എന്നാൽ ഇതു സമ്പന്ധിച്ച ചോദ്യം ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ചോദിച്ചപ്പോഴാണ് അദ്ദേഹം നിലപാട് മാറ്റിയത്

ഇതോടെ വ്യക്തമായി പഠിക്കാതെ പ്രതിപക്ഷ നേതാവുന്നയിച്ച ഒരാരോപണം കൂടിയാണ് പൊളിയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News