ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കിയ നടപടിയെ ന്യായീകരിച്ച് ലീഗ്; പാണക്കാട് തങ്ങളുടെ ലേഖനത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം, ഭരണാധികാരികള്‍ മുസ്ലീം പളളിയാക്കി മാറ്റിയത് ന്യായീകരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നടപടിയെക്കുറിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയിരുന്നു.

ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണെന്നിരിക്കെ, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായിരിക്കുകയാണെന്നും കോടിയേരി കുറിച്ചു.

ആശയപരമായി മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ വ്യക്തമാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് എതിര്‍ക്കാന്‍ സാധിക്കുകയെന്നും കോടിയേരി ചോദിച്ചു.

ഈ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News