‘ആശങ്ക വേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്…കൊവിഡിനെ തടയാന്‍ നമുക്ക് സാധിക്കും’

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കോവിഡ് വ്യാപനം തടയുവാന്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളാകെ തന്നെയും ഒരുമിച്ചു പ്രയത്‌നിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് നമ്മുടെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രാഥമിക കേന്ദ്രങ്ങളിലും, ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നു. കോവിഡ് ചികിത്സ ചെലവേറിയതാണ്. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണ്ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കുന്നത്. ആശങ്ക കൂടാതെ രോഗത്തെ തടയാന്‍ നമുക്ക് സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ദിശയില്‍ കൗണ്‍സിലിംഗും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News