നടന്‍ ഷാം അറസ്റ്റില്‍; ഒറ്റിയത് പ്രമുഖ നടന്‍

ചെന്നൈ: ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പടെ 12 പേര്‍ അറസ്റ്റില്‍.

ചെന്നൈ നുങ്കംമ്പാക്കത്തുള്ള ഫ്‌ളാറ്റില്‍ വച്ചാണ് ചൂതാട്ടം നടത്തിയത്. ഷാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്. ഇവിടെ നിന്നും ചൂതാട്ടത്തിനുള്ള ടോക്കണുകളും പൊലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നടന്‍മാര്‍ ആരെങ്കിലും പിടിയിലായോയെന്ന് വ്യക്തമല്ല. എന്നാല്‍ ലോക്ക്ഡൗണ്‍ സമയത്ത് രാത്രി വൈകി നിരവധി നടന്മാര്‍ ഇവിടെയെത്താറുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ചൂതാട്ടം നടത്തി പണം നഷ്ടപ്പെട്ട ഒരു പ്രമുഖ നടന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഫ്‌ളാറ്റില്‍ പരിശോധനയ്ക്ക് എത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News