ചെലോര്‍ത് റെഡിയാവും ചെലോര്‍ത് റെഡിയാവൂല്ല…; മില്‍മ നല്‍കിയ റോയല്‍റ്റി തുക സിഎംഡിആര്‍എഫിലേക്ക് നല്‍കി ഫായിസ്

ഒറ്റവീഡിയോ കൊണ്ട്, ഒറ്റ ദിവസം കൊണ്ട് മലയാളികളുടെയാകെ മനസില്‍ താരമായ മുഹമ്മദ് ഫായിസ് വീണ്ടും ശ്രദ്ധേയനാവുകയാണ്.

പേപ്പര്‍ പൂവ് നിര്‍മാണത്തിനിടെ നിഷ്‌കളങ്കമായി ഫായിസ് പറഞ്ഞ വാക്കുകള്‍ ചെലോര്‍ത് റെഡിയാവും, ചെലോര്‍ത് റെഡിയാവൂല്ല, ഇന്റത് റെഡിയായില്യ എന്നാലും ഇനിക്കൊരു കൊഴപ്പുല്ല മലയാളികള്‍ക്ക് അത് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയുമൊക്കെ അടയാളമാവുകയായിരുന്നു ഒറ്റ ദിവസം കെണ്ട്.

പലയിടത്തായി പലതവണ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മലയാളികള്‍ ഉപയോഗിച്ച ആ വാചകത്തിന്റെ റോയല്‍റ്റി ഫായിസില്‍ നിന്നും മില്‍മ ഏറ്റെടുത്തു.

10000 രൂപയും ആന്‍ഡ്രോയ്ഡ് ടിവിയും മുഴുവന്‍ മില്‍മ പ്രൊഡക്ടുകളും നല്‍കിയാണ് മില്‍മ റോയല്‍റ്റി ഏറ്റെടുത്തത്. ഈ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് ഫായിസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here