സ്വര്‍ണ വില കുതിക്കുന്നു; പവന് 600 രൂപയുടെ വര്‍ധനവ്; ഒരാഴ്ചയ്ക്കിടെ പവന് 2200 രൂപ കൂടി

തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഉയർന്നു.

ഒരു ഗ്രാമിന്റെ വില ഇതോടെ 4900 രൂപയായി. 39,200 രൂപയാണ് പവന്‍റെ വില. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2200 രൂപയാണ് പവന് വര്‍ധിച്ചത്.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാൽ ആഗോള വിപണിയിലെ മുരടിപ്പ് തുടരന്നതും ഓഹരി വിപണികളില്‍ വലിയ തിരിച്ചുവരവ് ഉടനുണ്ടാകില്ലെന്ന വിശ്വാസവുമാണ് വിലവര്‍ധനയ്ക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here