കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്; ഹരി പാലോട് കലാപാഹ്വാനം നടത്തിയത് ഫെയ്‌സ്ബുക്കിലൂടെ

കലാപാഹ്വാനവുമായി അഖില ഹിന്ദു പരിഷത്ത് നേതാവ്. സമൂഹ മാധ്യമത്തിലൂടെയാണ് അഖില ഹിന്ദു പരിഷത്ത് നേതാവ് ഹരി പാലോട് കലാപാഹ്വാനം നടത്തിയത്.

ത്രിശൂലത്തിന്‍റെ ചിത്രം പങ്കുവയ്ച്ചാണ് കലാപത്തിനാഹ്വനം നല്‍കുന്നത്. ആയുധവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഫെയിസ് ബുക്ക് പോസ്റ്റ്

അഖില ഹിന്ദു പരിഷത്തിന്‍റെ കേരളാ ജനറല്‍ സെക്രട്ടറിയായ ഹരി പാലോടാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി കലാപാഹ്വാനം നടത്തുന്നത്.

ത്രിശൂലത്തിന്‍റെ ചിത്രം പങ്കുവയക്കുന്നതാണ് എ.എച്ച്.പി നേതാവിന്‍റെ പോസ്റ്റ്. കേരളത്തില്‍ ത്രിശൂല ദീക്ഷയ്ക്കായി ഒരുങ്ങുകയാണെന്ന് ഇയാള്‍ പരസ്യമായി പറയുന്നു.

അക്രമണത്തിനായി ത്രിശൂലങ്ങള്‍ വിതരണം ചെയ്യുന്നതിന്നതാണ് ത്രിശൂല ദീക്ഷ. മറ്റ് വിവരങ്ങള്‍ രഹസ്യമാണെന്നും പോസ്റ്റിലുണ്ട്.

കേരളത്തില്‍ കലാപത്തിന് തയ്യാറെടുക്കുന്നെന്ന സൂചനയാണ് ഇയാളുടെ മറുപടിയില്‍ വ്യക്തമാകുന്നത്. അക്രമിക്കാന്‍ സഹായം ചോദിക്കുന്ന ഒരു സുഹ്യത്തിന് യാതൊരു മടിയും കൂടാതെ ഹരി തന്‍റെ നമ്പര്‍ പങ്കുവയ്ക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News