മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് കൊവിഡ്; വയനാട് തവിഞ്ഞാലില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി. ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 98 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 43 പേര്‍ കൂടി പോസിറ്റീവായി.

പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കി. കോഴിക്കോട് മെഡി. കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തച്ചടങ്ങിന് ശേഷം നാട്ടില്‍ രണ്ട് വിവാഹച്ചടങ്ങുകളും നടന്നു.

ഇതില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. ഇതാണ് രോഗവ്യാപനം അധികമാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്തവരോട് ഉടന്‍ വിവരമറിയിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News